തിരുവനന്തപുരം: ആറ്റുകാൽ മരുതൂർകടവിൽ 73-കാരിയായ സരസ്വതി അമ്മയെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഫോർട്ട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിയായ മകൻ മധുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുകയും, ഇയാളെ കുടുംബവീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. പരിക്കേറ്റ സരസ്വതി അമ്മയ്ക്ക് ആവശ്യമായ തുടർചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി ആർ. ബിന്ദു നിർദ്ദേശം നൽകിയിട്ടുണ്ട്.

മകന്റെയും മരുമകളുടെയും ആക്രമണത്തിൽ സരസ്വതി അമ്മയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. വീട്ടിലെത്തി സംസാരിക്കുന്നതിനിടെ മരുമകൾ ആതിര ചുണ്ടടിച്ചു പൊട്ടിക്കുകയും തോളെല്ലിന് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ചുണ്ടിൽ എട്ടോളം സ്റ്റിച്ചുകളുണ്ട്. സരസ്വതി അമ്മയുടെ പേരിലുള്ള വസ്തു ഈടുവെച്ച് മകൻ മധു 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഈ വായ്പ തിരിച്ചടയ്ക്കുന്നത് വയോധികയായ അമ്മ വീട്ടുജോലിക്ക് പോയാണ്. അമ്മയെ ഉപദ്രവിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട ഇയാൾ, വീടൊഴിയണമെന്ന ഫോർട്ട് പൊലീസിന്റെ മുന്നറിയിപ്പും അവഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *