കോഴിക്കോട് : വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പിടിയിലായ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടില്‍ 6 മാസത്തിനിടയില്‍ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലില്‍ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങള്‍ പറയാന്‍ പ്രതികള്‍ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയില്‍ മിഡില്‍ ഏജന്റ്മാരാണ് ഇവര്‍.
എല്ലാം നിഷ്മയ്ക്ക് അറിയാമെന്ന് കീര്‍ത്തന മൊഴി നല്കി. റേഞ്ച് DIG കെ കാര്‍ത്തിക് ഇന്ന് വടകരയില്‍ അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. 10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടില്‍ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി.
