മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബര്‍ കൂടിയാണ് ഇയാള്‍. ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
