ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പായ ‘റെയിൽവൺ’ അപ്രതീക്ഷിതമായി പണിമുടക്കിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ നിലവിലെ വിവരങ്ങൾ അറിയൽ എന്നിവയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആപ്പാണ് ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ പ്രവർത്തനരഹിതമായത്. തുടർന്ന് ടിക്കറ്റ് ബുക്കിംഗും റിസർവേഷൻ സേവനങ്ങളും നിലച്ചതോടെ രാത്രികാലങ്ങളിൽ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്.

ആപ്പിലൂടെ ടിക്കറ്റെടുക്കാൻ ശ്രമിച്ച യാത്രക്കാരുടെ സ്‌ക്രീനിൽ, ആപ്പിന്റെ പരിപാലനത്തിനായി ടിക്കറ്റ് ബുക്കിംഗ് അടക്കമുള്ള സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു എന്ന സന്ദേശമാണ് തെളിഞ്ഞത്. ആപ്പിൽ സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്നും, കൃത്യമായ ഇടവേളകളിൽ നടക്കുന്ന പതിവ് പരിപാലന പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. പരിപാലന ജോലികൾ പൂർത്തിയാക്കി പുലർച്ചെ 12:20-ഓടെ (00:20 AM) സേവനങ്ങൾ സാധാരണ നിലയിലാക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *