കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിലേക്ക്. നിരക്കുവർധന ആവശ്യപ്പെട്ട് നേരത്തെ സമരങ്ങൾ നടന്നിരുന്നെങ്കിലും, ഇതിന്റെ തുടർച്ചയായി നാളെ മുതൽ ഊബർ സർവീസുകൾ ബഹിഷ്കരിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചു.

സമരത്തിന്റെ ഭാഗമായി ഇന്ന് ഡ്രൈവർമാരെ ചർച്ചയ്ക്കായി ഊബർ ഓഫീസിലേക്ക് വിളിച്ചിരുന്നു. എന്നാൽ ചർച്ചയ്ക്കായി ഓഫീസിലെത്തിയ ഡ്രൈവർമാർ കണ്ടത് പൂട്ടിക്കിടക്കുന്ന ഓഫീസാണ്. തങ്ങളെ ചർച്ചയ്ക്കായി വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെയാണ് ഡ്രൈവർമാരുടെ പുതിയ പ്രതിഷേധം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അനുവദിച്ചുനൽകാൻ മടിയുള്ളതുകൊണ്ടാണ് കമ്പനി അധികൃതർ ഇത്തരത്തിൽ ഒളിച്ചുകളി നടത്തുന്നതെന്ന് ഡ്രൈവർമാർ കടുത്ത ആരോപണം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *