തിരുവനന്തപുരം: കെഎസ്ആർടിസി സൗജന്യയാത്രയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരായ മുൻ പ്രസ്താവന തിരുത്തി മന്ത്രി സി പി ജോൺ. തള്ളിക്കയറ്റം എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ശ്രദ്ധിക്കാമെന്നും ഇത് തനിക്കൊരു പാഠമാണ് എന്നും സി പി ജോൺ പറഞ്ഞു.

മന്ത്രിയെന്ന നിലയിൽ പ്രസംഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മന്ത്രി സിപി ജോൺ കൊച്ചിയിൽ പ്രതികരിച്ചു. അതേസമയം അധിക്ഷേപ പ്രസ്താവനയെ മുഴുവൻ മന്ത്രി തള്ളിയില്ല. പണം വേണ്ടാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തള്ളി കയറുന്നു. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ മക്കളെ വിടുന്നു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ കിടക്കും എന്നുമാണ് സ്വകാര്യ ബസുടമകളുടെ യോഗത്തിൽ മന്ത്രിയുടെ വിവാദ പരാമർശം.

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പാലക്കാട് നടത്തിയ യോഗത്തിലായിരുന്നു പ്രിയദർശിനി യാത്രക്കാരെ ലക്ഷ്യമിട്ട് ഗതാഗത മന്ത്രി അവഹേളന പരാമർശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *