കൊച്ചി: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില.ഗ്രാമിന് 265 രൂപ വര്‍ധിച്ച് 13,725 രൂപയായി. ഇതോടെ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില 1,09,800 രൂപയിലെത്തി.

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നലെ 13,360 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,880 രൂപയായിരുന്നു.

ആഗോള സാമ്പത്തിക ചലനങ്ങള്‍ക്കനുസരിച്ച് സ്വര്‍ണവിലയില്‍ ഇന്ന് ചാഞ്ചാട്ടം പ്രകടമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതോടെ ആഭ്യന്തര വിപണിയിലും വില കുതിക്കുകയാണ്.

വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണ വില കൂടുന്നത് സാധാരണക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍ മാര്‍ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഏകദേശം 1.22 ലക്ഷം രൂപ നല്‍കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *