അര്ജുന് ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളുമെന്ന്മന്ത്രി കെ മുരളീധരന്. പിടിക്കേണ്ട സമയത്ത് പിടിക്കും എത്രനാള്‍ മുങ്ങി നടക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും, കൃത്യമായ കാര്യങ്ങള്‍ നോക്കുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൃത്യമായി നടത്തുന്നുണ്ട്.
ശബരിമല നെയ്യ് ക്രമക്കേട്, അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തും. ദേവസ്വം വിജിലന്‍സ് കമ്മീഷണറുടെ കത്ത് ഉടന്‍ കിട്ടും. കിട്ടിയാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കും. കുറ്റം ചെയ്തവരെ ആണ് കണ്ടെത്തേണ്ടത് അതുകൊണ്ട് ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ ടീം അന്വേഷിക്കും. ഭക്തജനങ്ങളുടെ കാശ് കട്ട വരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്താമാക്കി.
