കൊച്ചി: ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, നിക്ഷേപം, സമുദ്ര വികസനം എന്നീ മേഖലകളിലെ സഹകരണ സാധ്യതകളും കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്ന കാര്യങ്ങളും ചർച്ചയായി. കൂടാതെ, വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണം, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും യോഗത്തിൽ വിലയിരുത്തി.

കൂടിക്കാഴ്ച നടന്ന അതേ ഹോട്ടലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസും ഉണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയോ എന്നതിൽ വ്യക്തതയില്ല. സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ മൈക്കൽ ബൂലോസ് പിന്നീട് ആലപ്പുഴ സന്ദർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *