മലപ്പുറം: വാക്കുതർക്കത്തെത്തുടർന്നുണ്ടായ മർദ്ദനത്തിൽ അച്ഛൻ മരിച്ചു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉണ്ണികൃഷ്ണൻ ചോറുവിളമ്പുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിലാണ് വേലായുധനും ഉണ്ണികൃഷ്ണനും മാത്രമായി താമസിച്ച് വന്നിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *