പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബാങ്കേഴ്സ് ബുക്ക്സ് എവിഡന്‍സ് ബില്‍ രാജ്യസഭ പാസ്സാക്കി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ബില്ലാണിതെന്നും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ആയിരിക്കും മുന്നോട്ടുവെക്കാന്‍ ഉണ്ടാവുക. ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോയത് ദുഃഖകരമാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
യുപിഐ നിരക്ക് സാധാരണക്കാരെ ബാധിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. വന്‍കിട വ്യവസായികളെ മാത്രമാണ് ഇത് ബാധിക്കുക എന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും വ്യക്തതയില്ല. സര്‍ക്കാര്‍ അത് വിശദീകരിക്കണം.വ്യവസായികള്‍ക്ക് ഉണ്ടാകുന്ന ഭാരം താഴെത്തട്ടിലേക്ക് വരില്ലേ ? എന്നും എം പി ചോദിച്ചു.
അതിനിടെ ദ ട്രൈബ്യൂണല്‍ പരിഷ്കരണ ബില്‍ ലോക്സഭയും പാസ്സാക്കി. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധം അയവില്ലാതെ തുടര്‍ന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പൊലീസ് നടപടിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് കിരണ്‍ റിജിജു. എന്നാല്‍ പ്രതിപക്ഷ ബഹളം വയ്ക്കരുത് എന്നാണ് ആവശ്യം. അമിത്ഷാ മറുപടി വരെ പ്രതിഷേധം തുടരുമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ലോക്സഭയും രാജ്യസഭയും ബഹളത്തില്‍ മുങ്ങി.
