സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണക്കാലം അടുത്തെത്തിനില്‍ക്കെ പച്ചക്കറി വിപണിയില്‍ സര്‍കാരിന്റെ അടിയന്തര ഇടപെടല്‍ ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണം വരെ ഇനി വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സവാള കിലോ 40 , ക്യാരറ്റ് 80 , ബീന്‍സ് 100 , ഇഞ്ചി , വെളുത്തുള്ളി 200 കടന്നു. ഇങ്ങനെ പച്ചക്കറി വില കേട്ടാല്‍ കണ്ണ് തള്ളും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 മുതല്‍ 40 രൂപ വരെയാണ് പച്ചക്കറികള്‍ക്ക് വര്‍ധനയുണ്ടായത്.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ പച്ചക്കറി ഉല്‍പ്പാദം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വാദം. എന്നാല്‍ നേരത്തെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അതില്‍ കാര്യക്ഷമമായി ഇടപെട്ട് വില നിയന്ത്രിക്കുമായായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം ഒരു ഇടപെടലും വിപണിയില്‍ ഉണ്ടായിട്ടില്ല എന്ന് കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു.
ഓണമടക്കുന്നതോടെ പച്ചക്കറി വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍
