കൊല്ലം: കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസവും ഇയാള്‍ മകളുടെ മുന്നില്‍വെച്ച് ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് വീട്ടുകാരോട് കാര്യം പറഞ്ഞതും പ്രതി ആക്രമിച്ചതും. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വിദേശത്ത് കഴിയവെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. കൗണ്‍സിലിംഗ് നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഭര്‍ത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ കൗണ്‍സിലിംഗിന് നിര്‍ബന്ധിച്ചപ്പോഴും മര്‍ദ്ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *