തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയത് റെക്കോർഡ് നേട്ടം. 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി റേഷൻകടകളിൽ എത്തിച്ചത്. ക്ഷേമ സ്ഥാപനങ്ങൾക്ക് വേണ്ടി 8902 സൗജന്യ കിറ്റുകളും നൽകി. ഇതുവരെ 4,29,600 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു.

തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്‌ഒ കളിൽ നിന്നുള്ള ഡിമാൻ്റ്.

ഇതുവരെ 429,600 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി അടുത്ത മാസവും തുടരുന്നത് പരിഗണന യിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *