കാലിഫോര്‍ണിയ: തൃശൂര്‍ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയില്‍ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആന്‍ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഒരു അപാര്‍ട്ട്‌മെന്റിലായിരുന്നു ഇവര്‍ കുടുംബമായി താമസിച്ചിരുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മാത്യുവിനെ അപാര്‍ട്ട്‌മെന്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആന്‍. രണ്ട് പെണ്‍കുട്ടികളാണ് ആനിനുള്ളത്. ഇരുവരുടേയും സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അഞ്ജനയുടെ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *