ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തില്‍ വനം വകുപ്പിന്റെ ടാബ്ലോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
വിജയിച്ച ടാബ്ലോയ്ക്ക് മുന്നില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ്‌ലൈഫ്)യുമായ ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (സോഷ്യല്‍ ഫോറസ്ട്രി) പ്രമോദ് ജി. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ടാബ്ലോയുടെ നിര്‍മ്മാണച്ചുമതല വഹിച്ച ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്‍, ഫോറസ്റ്റ് പി.ആര്‍.ഒ. സിനി കെ. തോമസ്, ടാബ്ലോ നിര്‍മ്മിച്ച കലാകാരന്‍ ബിജു എസ്. ടി., എഫ്.ഐ.ബി. ടീം അംഗങ്ങള്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
