കെഎസ്‍ആര്‍ടിസി പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്ന് ബസ് ഉടമകള്‍. മൂന്ന് മാസമായി പ്രതിസന്ധി തുടരുന്നു. മൂന്ന് മാസത്തിനിടെ, 120 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായത്തിന് സംഭവിച്ചത്. ഈ നിലയില്‍ ഒരു കാരണവശാലും മുന്നോട്ടുപോകാന്‍ കഴിയില്ല. അനിശ്ചിതകാല സമരത്തിനാണ് നീക്കം. മറ്റ് സംഘടനകളുമായി ആശയവിനിമയം നടത്തിയശേഷമാകും സമരത്തീയതി തീരുമാനിക്കുക. നാലായിരം ബസ് ഉടമകളാണ് നിലവില്‍ സമരത്തിന് തയ്യാറെടുക്കുന്നത്. സമരത്തിനു മുൻപ് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. യാത്രാ നിരക്ക് കൂട്ടണം, ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തണം എന്നിങ്ങനെ ആവശ്യങ്ങള്‍ അറിയിക്കും. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിയെ കാണാനാണ് ശ്രമിക്കുന്നത്. സ്വകാര്യ ബസുകള്‍ റെന്റിന് എടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അത് ഞങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. വ്യവസ്ഥകള്‍ അറിഞ്ഞെങ്കില്‍ മാത്രമേ അതിന്റെ സാധ്യത പരിശോധിക്കാനാവൂയെന്നും സ്വകാര്യ ബസ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *