തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷ ക്രമക്കേടില്‍ പൊലീസ് പിഎസ്‌സി പോരുമുറകുന്നു. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാകില്ലെന്ന തീരുമാനത്തില്‍ എസ്‌ഐടി നിലപാട് കടുപ്പിച്ചാല്‍ പിഎസ്‌സി ഹൈക്കോടതിയിലേക്ക് പോകും. അതേസമയം, ഭരണഘടനാപരമായ കാര്യത്തില്‍ പരിശോധന തുടരുകയാണെന്നാണ് ഡിജിപിയുടെ പ്രതികരണം.

ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാക്രമക്കേടില്‍ എസ്‌ഐടിയും പിഎസ്‌സിയും നിലപാട് കടുപ്പിച്ച സാഹചര്യമാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആകില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് പിഎസ്‌സി.

നിലവില്‍ നിയമപദേശം തേടിയ അന്വേഷണസംഘം ഉടന്‍ അടുത്ത നടപടിയിലേക്ക് കടക്കും. എന്നാല്‍ അന്വേഷണസംഘത്തിന്റെ നീക്കത്തിനു മുന്നേ കോടതിയെ സമീപിക്കാനാണ് പി എസ് സി യുടെ തീരുമാനം.നടപടി കടുപ്പിച്ചാല്‍ പി എസ് സി ഹൈക്കോടതിയെ സമീപിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നു ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാവില്ലെന്ന വിവരവുമറിയിക്കും.നിലവില്‍ ഭരണഘടനാപരമായ വിഷയം പരിശോധിക്കുകയാണ് എന്നാണ് ഡിജിപിയുടെ പ്രതികരണം.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി അംഗം സെയ്ഫ് ചക്കുവള്ളിക്ക് നോട്ടീസ് നല്‍കിയിരുന്നത്. അദ്ദേഹം ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. പിഎസ്‌സിയോ എസ്‌ഐടിയോ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *