കോഴിക്കോട്. നിരവധി പരിമിതികൾ ഉണ്ടായിട്ടും ഓണത്തിരക്കിലും, മലേഷ്യൻ പ്രധാനമന്ത്രി യുടെ സന്ദർശന വേളയിലും ഗതാഗത നിയന്ത്രണം കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കുകയും, തുഫാൻ പദ്ധതി പ്രായോഗിക നടപടികൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഐപിഎസിനെ ആർക്കോളജി ആൻഡ് ഹെൽത്ത് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായി ആദരിച്ചു ഷെവലിയാർ സി ഇ ചാക്കുണ്ണി, എഞ്ചിനീയർ ടിപിഎം ഹാഷിർ അലി, ഗിന്നസ് ലത്തീഫ്, കെ സൂരജ് എന്നിവർ ചേർന്ന് കമ്മീഷണർക്ക് ഉപഹാരം കൈമാറി. എം ഡി സി പ്രസിഡന്റ് ഷെവലിയർ സി . ഇ. ചക്കുണ്ണി നിവേദനം കൈമാറി പൊന്നാട അണിയിച്ച് ആദരിച്ചു.

പോലീസ് കമ്മീഷണർ ചെയർമാനും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ജനറൽ കൺവീനറും, ജില്ലാ ഭരണകൂടം, ആർ.ടി.ഒ, കെഎസ്ഇബി, കോർപ്പറേഷൻ, വ്യാപാര വ്യവസായ സന്നദ്ധ സംഘടനകൾ, ലോറി,ബസ്, ഓട്ടോ ഉടമകൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ചേമ്പർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി മുൻപ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ട്രാഫിക് ഉപദേശക സമിതി പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എൻജിനീയർ ടി പി എം ഹാഷിർ അലി
9349112844.
ഷെവലിയർ സി.ഇ. ചാക്കുണ്ണി.
15-09-2026

Leave a Reply

Your email address will not be published. Required fields are marked *