സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 30 രൂപ വീതമാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,040 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,12,320 രൂപയും നല്‍കേണ്ടതായി വരും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്നു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 20 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ചാഞ്ചാടുമ്പോഴാണ് കേരളത്തിലും വില ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞതോടെ രാജ്യാന്തര വിപണഇയില്‍ വലിയ കുതിപ്പുണ്ടായിട്ടില്ല. വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില്‍പ്പന വില 245 രൂപയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *