സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ തുടരുന്നു. ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. പവന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപയും ഇന്ന് വര്‍ധിച്ചു. ഇന്നലെ രണ്ട് തവണ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഉയരുകയും ഉച്ചയ്ക്ക് ശേഷം കുറയുകയും ചെയ്ത ശേഷമാണ് വില ഇന്ന് രാവിലെയോടെ കുതിച്ചുയര്‍ന്നിരിക്കുന്നത്.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 14,135 രൂപയാണ് നല്‍കേണ്ടി വരിക. ഒരു പവന്‍ സ്വര്‍ണത്തിന് 1,13,080 രൂപയുമായി. വെള്ളി വില ഇന്ന് കുറയുകയാണ് ചെയ്തത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2550 രൂപയുമാണ് ഇന്ന് നല്‍കേണ്ടി വരിക.

കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *