സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലക്ക് കടിഞ്ഞാണിടാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ എത്തിയതായും അവ . ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.

തമിഴ് നാട് , കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർധനയുടെ പേരുപറഞ്ഞ് ഇരട്ടിവിലയ്ക്കാണ്ട ഇനിലക്കാർ കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റർ പിന്നിട്ട് പാലക്കാടെത്തുമ്പോൾ 120 രൂപയാണ് ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *