കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), കളമശ്ശേരി സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സി.ഐ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സ്പാകൾ കേന്ദ്രീകരിച്ച് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. ഇടപ്പള്ളിയിൽ സ്വന്തമായി സ്പാ നടത്തുന്ന ശ്രീരാജ്, ഇവിടെ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ വിളിച്ചുവരുത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ രാംലാൽ, വി.എസ്. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *