തിരുവനന്തപുരം: ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം. ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്ത അടൂർ പ്രകാശിനെ ജെബി പിന്തുണച്ചിരുന്നു. പാർട്ടിയിൽ കൂടിയാലോചന വേണമെന്നായിരുന്നു എംപിയുടെ പ്രതികരണം. പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.

‘യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. നമ്മള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ആജ്ഞാപിക്കുന്നു. അതിന് നിന്ന് കൊടുക്കില്ല. ആരാണ് ഇത് ചെയ്യുന്നത്, ചെയ്യിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ. മുഖ്യമന്ത്രിക്ക് ഇതില്‍ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ എന്നും ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *