കൊട്ടാരക്കര: കൊട്ടാരക്കര-ഓയൂർ റോഡിൽ നെല്ലിക്കുന്ന് ചുങ്കത്തിന് സമീപം രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ എട്ടണിയോടെയായിരുന്നു അപകടം നടന്നത്. ‘രാജധാനി’, ‘മൂൺലൈറ്റ്’ എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റ് യാത്രക്കാരെയും ഡ്രൈവറെയും ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *