ഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ നടത്തിയ മിന്നൽ സമരത്തെ തുടർന്ന് അറസ്റ്റിലായ നേതാക്കളിൽ രണ്ടുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അതേസമയം, കേസിലുൾപ്പെട്ട അജിങ്ക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പോരാട്ടം തുടരുമെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകൾ ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ജാമ്യം ലഭിച്ച ശേഷം അജിങ്ക്യ ഷിൻഡെ പ്രതികരിച്ചു. നേതാക്കളുടെ മോചനത്തിനായുള്ള അപ്പീൽ നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് (ഒക്ടോബര് 13) ഉണ്ടാകും.

ജന്തർ മന്തർ ഇനി സമര കേന്ദ്രമല്ലെന്ന് കാണിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ജന്തർ മന്തർ സമര കേന്ദ്രമായി നിലനിർത്തണമെന്നും അനുമതി നിഷേധിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സിജെപി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ശരിവെച്ചുകൊണ്ട് ഡൽഹി പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സുരക്ഷാവലയങ്ങൾ ഭേദിച്ച് സിജെപി പ്രവർത്തകർ ജന്തർ മന്തറിലേക്ക് ഇരച്ചുകയറുകയായിരുന്നു. അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ മതിൽകടന്നെത്തിയ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയാണ് പ്രതിഷേധിച്ചത്.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6316987108200114&output=html&h=280&num_ads=1&adk=904417771&adf=3699756073&pi=t.aa~a.2618749551~i.3~rp.4&abgtt=7&w=665&fwrn=4&fwrnh=100&lmt=1791953950&rafmt=1&armr=3&sem=mc&pwprc=1516651088&ad_type=text_image&format=665×280&url=https%3A%2F%2Fjanashabdham.in%2F14%2F10%2F2026%2F181005%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=167&rw=665&rpe=1&resp_fmts=3&aiof=14&asro=0&aimartd=4&aieuf=1&aicrs=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTU1LjAuODA1OS40MCIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTU1LjAuODA1OS40MCJdLFsiQ2hyb21pdW0iLCIxNTUuMC44MDU5LjQwIl0sWyJOb3QoQTpCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1791953396830&bpp=2&bdt=2258&idt=2&shv=r20261013&mjsv=m202610090101&ptt=9&saldr=aa&abxe=1&cookie=ID%3Db14448763809f432%3AT%3D1777628117%3ART%3D1791953396%3AS%3DALNI_MYXNiDCRvADWAdQ_b6E04Mq0Cw66Q&gpic=UID%3D000013ee9bf7592a%3AT%3D1777628117%3ART%3D1791953396%3AS%3DALNI_MZmbS6OUh33JQwiXOU2AKdnI_j2gA&eo_id_str=ID%3Df48f75ffcfe4976d%3AT%3D1785052262%3ART%3D1791953396%3AS%3DAA-Afjaroj42XoU2Hb8ytYr8bHes&prev_fmts=0x0%2C1200x280&nras=3&correlator=4727322945249&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=824&u_aw=1536&u_cd=24&u_sd=1.125&dmc=8&adx=330&ady=1999&biw=1690&bih=820&scr_x=0&scr_y=0&eid=95404824%2C122881579%2C122881550&oid=2&pvsid=5592277757768404&tmod=1395621486&uas=0&nvt=1&ref=https%3A%2F%2Fjanashabdham.in%2Fwp-admin%2Fpost.php%3Fpost%3D181005%26action%3Dedit&fc=1408&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C824%2C1707%2C820&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.9&pgls=CAEQARoFNC42LjI.~CAEaBTcuMS4z~CAEQBBoHMS4xMjYuMA..~CAEQBRoGMy4yMS41~CAs.&ifi=3&uci=a!3&btvi=1&fsb=1&dtd=M

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇനിയും ശക്തമായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കുന്നത്. അറസ്റ്റിലായ നേതാക്കളെ തീഹാർ ജയിലിലടച്ച് സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഇതിനെതിരെ പുതിയ സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *