കാസര്‍കോട്: നവംബര്‍ 21, 22 തിയതികളില്‍ മൊഗ്രാല്‍ പുത്തൂരിലെ പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത മദ്‌റസാധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ് ലാമിക കലാമേളയായ ‘മുസാബഖ’യ്ക്ക് 1001 അംഗ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. അഷ്‌റഫ് ദാരിമി പള്ളങ്കോട് ആമുഖ ഭാഷണം നടത്തി.
പി.എം മുനീര്‍ ഹാജി, അഷ്‌റഫ് അസ്‌നവി മര്‍ദള, ഹാഷിം ദാരിമി ദേലമ്പാടി, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക, മൊയ്തു മൗലവി ചെര്‍ക്കള, ഹാരിസ് ദാരിമി ബെദിര, ഹനീഫ് ദാരിമി ബെജ്ജ, ഖലീല്‍ ഹസനി വയനാട്, മൂസ നിസാമി നാട്ടക്കല്‍, കെ.സി ഇര്‍ഷാദ്, സി.എ അബ്ദുല്‍ മജീദ്, കെ.എം അബ്ദുല്‍ റഹ്മാന്‍, അബ്ബാസ് ദിഡുപ്പ, അബ്ദുല്‍ റഹ്മാന്‍ ഹാജി, എസ്.പി സലാഹുദ്ദീന്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, മുസ്തഫ റഹ്മാനി, ഷാഫി ദാരിമി, റിയാസ് അശ്ശാഫി സംബന്ധിച്ചു.
ഭാരവാഹികള്‍: എം.എസ് തങ്ങള്‍ ഓലമുണ്ട (മുഖ്യ രക്ഷാധികാരി), പി.എം മുനീര്‍ ഹാജി (ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ് നിസാമി (വര്‍ക്കിങ് ചെയര്‍മാന്‍), മൂസ നിസാമി (കണ്‍ട്രോളര്‍), അഷ്‌റഫ് ദാരിമി പള്ളങ്കോട് (ജനറല്‍ കണ്‍വീനര്‍), നൗഫല്‍ ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍), കെ.സി ഇര്‍ഷാദ് (ട്രഷറര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *