ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തിരംഗ മാർച്ചിനിടെ കസ്റ്റഡിയിൽ എടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ കരുതൽ അറസ്റ്റിൽ. ബിഎൻഎസ്എസ് സെക്ഷൻ 126/170 പ്രകാരമാണ് അറസ്റ്റ്. സ്പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതും അറസ്റ്റിന് ശേഷമുള്ള നടപടിയുടെ ഭാഗമായിട്ടാണ്.

കൊണാട്ട് പ്ലേസിൽ വെച്ച് നടന്ന തിരംഗ മാർച്ചിൽ രാത്രിയുടനീളം കസ്റ്റഡിയിൽ പാർപ്പിച്ച നേഹ ബോറയെ പുലർച്ചെയാണ് ഡൽഹി പൊലീസ് വിട്ടയച്ചത്. ഡൽഹി പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഇടതു വനിതാ സംഘടനകളുടെ തീരുമാനം. പൊലീസിന്റെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രാവിലെ 11 മണിക്ക് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *