സംസ്ഥാനത്തെ സ്കൂളുകളില്‍ ക്ലാസുകളുടെ പ്രവർത്തി സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്.ക്ലാസുകള്‍ വൈകീട്ട് വരെയാക്കിയാല്‍ മാത്രമെ പരീക്ഷയ്ക്ക് മുന്‍പായി സിലബസുക്ള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *