തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷ. എംആർപി നിരക്കിനേക്കാൾ കുറവിൽ മരുന്ന് വിതരണം, റൂം വാടക കുറയ്ക്കൽ, രോഗ നിർണയ ചെലവ് കുറയ്ക്കൽ തുടങ്ങിയവ പരിശോധിക്കണമെന്നാണ് നിർദേശം.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ​​ഗുരുതരമായ പരാതികൾ പുറത്തുവന്നിരുന്നു. വലിയ കൊള്ളയാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നതെന്നും പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില തീരുമാനങ്ങളെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നുള്ള വിവരമുണ്ട്. ഇതിന് മുന്നോടിയായാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്‌സിഎൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ സാധ്യതകളും സമിതി വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *