കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപകൻ ആർ പ്രേംകുമാറിന്റെ റീ-അറസ്റ്റിനായി കോടതിയിൽ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. നടപടിക്രമങ്ങൾ പാലിച്ചാണ് നേരത്തെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നതെന്നും, നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപകനായ അരുൺ കശ്യപ് നടക്കാവ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം, ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പൊലീസ് പുതിയ കേസും പ്രേംകുമാറിനെതിരെ രജിസ്റ്റർ ചെയ്തു. ഒരുകോടി 60 ലക്ഷം തട്ടിയെന്നു പരാതിക്കാരി സോണിയ സെബാസ്റ്റ്യൻ പരാതിയിൽ പറയുന്നു. 30% കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം നടത്തി എന്നും പരാതിയിലുണ്ട്. ബിഎൽഎമ്മിനെതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *