ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്ലാമി കേരളം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ മേഖലാതല സൗഹൃദ സദസ്സ് കുന്ദമംഗലം വ്യപാരഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹുസ്വരതയാണ് ഇന്ത്യയുടെ സംസ്ക്കാരം മത വൈവിധ്യത്തിന്റെയും സാംസ്കാരിക വൈജാത്യത്തിന്റെയും സംഗമഭൂമിയായ ഇവിടെ ജനതയുടെ ആരോഗ്യകരമായ നിലനിൽപ്പും പുരോഗതിയും സാധ്യമാകണമെങ്കിൽ മത സമൂഹങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും സഹകരണവും അനിവാര്യമാണ് അന്യോന്യം അടുത്തറിയുന്നത്തിലൂടെ മാത്രമേ ഇത് പ്രയോഗികമാകുകയുള്ളു അടുത്ത കാലം വരെയും പൊതുയിടങ്ങളിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യകരവും സൗഹൃദപൂർണവുമായ ചർച്ചകളും ആശയവിനിമയങ്ങളും നടന്നുകൊണ്ടിരിക്കുന്നു.അതിലൂടെ രൂപം കൊണ്ട മതമൈത്രിയുടെയും സാമുദായിക സൗഹാർദ്ദത്തിന്റെയും മഹിതമായ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം.നിർഭാഗ്യവശാൽ സാമുദായിക ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ വർധിച്ച് വരികയാണ് പരസ്പരം അവിശ്വാസവും അകൽച്ചയും സൃഷ്ടിക്കുന്ന വെറുപ്പ് വളർത്തുന്ന വ്യാജ കഥകൾ ധാരാളമായി പ്രചരിക്കപ്പെടുന്നു.ഇത്തരത്തിൽ തെറ്റ്ദ്ധാരണക്ക് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് ഇസ്ലാമും മുസ്ലീങ്ങളുമാണ് വസ്തുനിഷ്ഠമായ അറിവിന്റെ അഭാവത്തിൽ അബദ്ധ ധാരണകൾ ആധിപത്യമുറപ്പിക്കുകയും അത് പരസ്പരമുള്ള അകൽച്ചക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് ജമാ അത്തെ ഇസ്ലാമി മനസിലാക്കികൊണ്ടാണ് ഈ ഒരു പശ്ചാത്തലത്തിൽ തെറ്റിദ്ധാരണകൾ ദൂരീകരിക്കാനായി ഇസ്ലാമിനെ വസ്തുനിഷഠമായ കേരളീയ സമൂഹ സമക്ഷം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജമാ അത്തെ ഇസ്ലാമി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.എൻ ഐ ടി, കൊടുവള്ളി എന്നീ ഏരിയകളിൽ ഇതിന്റെ ഭാഗമായി സംവാദ സദസുകളും പ്രമുഖ വ്യക്തികളുടെ സംഗമവും സംഘടിപ്പിച്ച് കൊണ്ട് കേരള ചരിത്രത്തിലെ മുസ്ലിം സ്വാധീനങ്ങൾ സെമിനാർ എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രധാന സമര പരിപാടികൾ ഇത് കൂടാതെ പോസ്റ്റർ പ്രചാരണം ലഖുലേഖ വിതരണം ,ജനസമ്പർക്ക പരിപാടികൾ ടേബിൾ ടോക്കുകൾ പ്രഭാഷണങ്ങൾ ഗൃഹ സന്ദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.കൂടാതെ മേഖലാതല സൗഹൃദ സദസിൽ ടി മുഹമ്മദ് വേളം,സുബ്ഹാൻ സാബു,ഐഷ ഹബീബ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ ജമാ അത്തെ ഇസ്ലാമി എൻ ഐ ടി ഏരിയ പ്രസിഡന്റ് കെ സി മുഹമ്മദ് അലി,ജമാ അത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് പ്രസിഡന്റ് കെ ടി ഇബ്രാഹിം മാസ്റ്റർ, ജമാ അത്തെ ഇസ്ലാമികൊടുവള്ളി ഏരിയ പ്രസിഡന്റ് കെ അബ്ദുള്ള മാസ്റ്റർ ജനറൽ കൺവീനർ ഇ പി ലിയാഖത്ത് അലി, കൺവീനർ സിറാജുദ്ധീൻ ഇബ്നു ഹംസ എന്നനിവർ പങ്കെടുത്തു
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
