തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ മരിച്ചു. വിഴുപ്പുറം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് ദാരുണമായി മരിച്ചത്. അപകടത്തിൽ കുട്ടിയുടെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുടനീളം വ്യാപക അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് (നവംബർ 8) രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,387 പേർക്ക് പരിക്കേറ്റതായി തമിഴ്‌നാട് എമർജൻസി മാനേജ്‌മെന്റ് സർവീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *