സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു വരൻ ബ്ലോക്ക് പഞ്ചായത്തംഗം.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. ഡിസംബര്‍ 26ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍.സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗമാണ് രേഷ്മ. വർഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രണ്ടുപേരും കന്നിയങ്കം ജയിച്ചത്.

ഇരുവരും സംസാരിച്ചതിനുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലല്ല എന്ന് രേഷ്മ പറഞ്ഞു. ഞായറാഴ്ചയായിരുന്നു നിശ്ചയം

Leave a Reply

Your email address will not be published. Required fields are marked *