പത്തനംതിട്ട: ശബരിമല 18-ാം പടിയിൽ ഒരു മിനിറ്റിൽ 75 ഭക്തരെ കയറ്റണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. അല്ലെങ്കിൽ വരി ഏറ്റുമാനൂർ വരെ നീളും. ഈ സീസൺ കഴിഞ്ഞാൽ ഫെബ്രുവരി മുതൽ അടുത്ത വർഷത്തേക്ക് മുന്നൊരുക്കം നടത്തുമെന്നും മന്ത്രി പറഞ്ഞു. ധനകാര്യമന്ത്രിമാർ പൊതുവെ കഠിനഹൃദയരായിരിക്കും, എന്നാൽ മുഖ്യമന്ത്രി ശബരിമല വികസനത്തിന് ഉദാരമായി പിന്തുണച്ചു.സർക്കാർ ചെയ്യേണ്ടതൊക്കെ ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി.

ഒന്നരമാസംകൊണ്ടാണ് ചാലക്കയം-പമ്പ റോഡ് നവീകരണം പൂർത്തീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പ്രതികരിച്ചു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നും മന്ത്രി പറഞ്ഞു. 553 കോടിയുടെ ശബരിമല പാക്കേജിന് അംഗീകാരം ലഭിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യംകൊണ്ടാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

65 ദിവസം നീളുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലനട നാളെയാണ് തുറക്കുക. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി അവസാനവട്ട ഒരുക്കങ്ങളിലാണ് വിവിധ വകുപ്പുകൾ. പമ്പയിലും സന്നിധാനത്തും ആരോഗ്യസംവിധാനങ്ങൾ, കുടിവെള്ളം, ശുചിത്വം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും ക്രമീകരണങ്ങൾ സജ്ജം. നിലയ്ക്കലിൽ വാഹന പാർക്കിങ് മുതൽ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ വരെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *