അറയ്ക്കല്‍ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി അന്തരിച്ചു. 87 വയസായിരുന്നു.
കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. മരുമക്കൾ: എ.കെ. താഹിറ, സി.പി. അശ്രഫ്‌, പരേതനായ എം.കെ. അശ്രഫ്.
സംസ്‌കാരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *