പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാര്‍ക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍. ആറു വനിതാ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം രസകരമായ കുറിപ്പോടെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

‘ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ എന്ന ചോദ്യത്തോടെയാണ് തരൂരിന്റെ പോസ്റ്റ്. എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ.

തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകൾ വിമർശിച്ചും പിന്തുണയ്ച്ചും കമന്റുകളുമായി എത്തുന്നുണ്ട്.
ഫോട്ടോ ചര്‍ച്ചയായതോടെ കുറിപ്പില്‍ വിശദീകരണം നല്‍കാനും തരൂര്‍ തയ്യാറായി. സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കയ്യെടുത്ത് തമാശയായി എടുത്തതാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ സ്ത്രീകള്‍ ആരുടെയും തൊഴിലിടം ആകര്‍ഷമാക്കാനുള്ളവരല്ലെന്ന വിമര്‍ശനവും പോസ്റ്റിനു താഴെ ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *