വയനാട്: ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം കാർ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവർന്നതായി പരാതി. വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്.

കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരുകയായിരുന്നു മുഹമ്മദ്. കാറിലെത്തിയ അജ്ഞാത സംഘം മുഹമ്മദിൻ്റെ കാറിൽ ഇടിച്ച ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പൊലീസ് പിന്തുടർന്നതോടെ സംഘം യുവാവിനെയും കാറും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം കേരള അതിർത്തിയിലാണ് കവർച്ച നടന്നത്.

സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന 1.14 കോടി രൂപ പൊലീസ് കണ്ടെത്തി. നിയമാനുസൃതമായ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണമാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. മുഹമ്മദും കാർ ഉടമ കബീറും കേരളത്തിൽ നിന്ന് സ്വർണം വാങ്ങി കർണാടകയിൽ വിൽക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കവർച്ച നടത്തിയ സംഘത്തിനായി ചേരമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *