തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് തടയാൻ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കുന്നത് പരിഗണനയിൽ. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്‌ക്വാഡുകൾ പരിഗണനയിൽ. വെള്ളം കയറിയ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ ഒരുങ്ങി കോർപ്പറേഷൻ. തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ സ്‌ക്വാഡുകളെ നിയോഗിക്കാനാണ് കോർപറേഷന്റെ ആലോചന. സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ പുതുതായി ജീവനക്കാരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞദിവസം പെയ്ത മഴയിൽ ന​ഗരത്തിൽ‌ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് പ്രതിപക്ഷം ന​ഗരസഭയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് കോർപ്പറേഷൻ കൂടുതൽ കാര്യക്ഷമമായി വിഷയത്തിൽ‌ ഇടപെടാൻ‌ നീക്കം തീരുമാനിച്ചത്. വെള്ളക്കെട്ടിന് കാരണം കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥയാണെന്ന് ആദ്യഘട്ടത്തിൽ വിമർശിച്ച് എൽഡിഎഫ് രം​ഗത്തെത്തിയിരുന്നു. വെള്ളം കയറിയ സ്ഥലങ്ങളിൽ എത്തി മേയർ വി വി രാജേഷ് സന്ദർശനം നടത്തിയിരുന്നു.

മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. തമ്പാനൂരും വഞ്ചിയൂരുമടക്കം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഓടകളിൽ വെള്ളം നിറഞ്ഞുകവിഞ്ഞതോടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *