ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിക്കായി ജലാശയത്തിൽ തിരച്ചിൽ തുടരുകയാണ്.

പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. നവംബർ 28 ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തിൽ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കുട്ടികൾ മടങ്ങിയെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തിൽ അകപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *