സ്പീച്ച് തെറാപിസ്റ്റ് കരാര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ‘ശ്രുതി തരംഗം’ പദ്ധതിയില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 20,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ 13ന് രാവിലെ 11 മണിക്കകം ഹാജരാകണം. ഫോണ്‍ : 0495 2350205.

റേഷന്‍കാര്‍ഡ് -സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍

റേഷന്‍കാര്‍ഡ് സംബന്ധമായി കാര്‍ഡുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സഹായത്തിനുമായി ജില്ലയിലെ മുഴുവന്‍ സപ്ലൈ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കരിക്കാംകുളം- മാങ്കാവ് എം.എല്‍.എ റോഡില്‍ ചുള്ളിയോട് കള്‍വെര്‍ട്ട് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 01) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോട്ടൂളി നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പനാത്ത് താഴത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊയിലാണ്ടിയില്‍ സഞ്ചരിക്കുന്ന സപ്ലൈകോ വില്‍പന ശാല നാളെ മുതല്‍

കൊയിലാണ്ടി താലൂക്കില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലയുടെ പ്രവര്‍ത്തനം നാളെ (ഡിസംബര്‍ 2) മുതല്‍. സബ്സിഡിയുള്ള 13സാധനങ്ങള്‍ക്കൊപ്പം ശബരി ഉത്പന്നങ്ങളും ലഭിക്കും. താലൂക്ക് തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിനു രാവിലെ എട്ട് മണിക്ക് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഡിപ്പോ ഓഫീസ് പരിസരത്തു നിര്‍വ്വഹിക്കും. സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തിയ്യതി, സ്ഥലം, സമയം എന്ന ക്രമത്തില്‍ : ഡിസംബര്‍ രണ്ട്- കോട്ടയ്ക്കല്‍ രാവിലെ ഒന്‍പത് മണി, ഇരിങ്ങല്‍ 11, പുറക്കാട് ഉച്ചക്ക് ഒരു മണി, ചാലില്‍ പറമ്പ് – 3.30, പൊയില്‍ക്കാവ് – 4.30, കാപ്പാട് 5.30. മൂന്നിന് – ഇരിങ്ങത്ത് രാവിലെ ഒന്‍പത് മണി, മഠത്തില്‍ മുക്ക് 10.30, ചേനായി ഉച്ചക്ക് 12 മണി, കാവുംതറ – രണ്ട് മണി, തൃക്കുറ്റിശ്ശേരി – 3.30, എരമംഗലം – വൈകീട്ട് അഞ്ചിന്. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെക്കണമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു.

സ്പീച്ച് തെറാപിസ്റ്റ് കരാര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ‘ശ്രുതി തരംഗം’ പദ്ധതിയില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 20,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ 13ന് രാവിലെ 11 മണിക്കകം ഹാജരാകണം. ഫോണ്‍ : 0495 2350205.

റേഷന്‍കാര്‍ഡ് -സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍

റേഷന്‍കാര്‍ഡ് സംബന്ധമായി കാര്‍ഡുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സഹായത്തിനുമായി ജില്ലയിലെ മുഴുവന്‍ സപ്ലൈ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കരിക്കാംകുളം- മാങ്കാവ് എം.എല്‍.എ റോഡില്‍ ചുള്ളിയോട് കള്‍വെര്‍ട്ട് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 01) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോട്ടൂളി നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പനാത്ത് താഴത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007, cfscchry@gmail.com.

സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. ഓരോ ജില്ലയിലുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചിനു മുമ്പ് ”വനിതാശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം – 695012” എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ

സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു വാർഡ് തലത്തിൽ ക്യാംപെയിൻ സംഘടിപ്പിക്കും. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഇതിന്റ ഭാഗമായി വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയിൽനിന്നു മുൻഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേർന്നു തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം.
നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉത്തരവാദിത്തമേൽപ്പിക്കണം. തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ് നിരന്തരം വിലയിരുത്തൽ നടത്തുകയും സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാത്തവർ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കപ്പെട്ട വാർഡ്തല സമിതികൾ, ആശാ വർക്കർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ആർ.ടി.ടി അംഗങ്ങൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 10 ന് വൈകിട്ട് 3.30. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

കോമേഴ്‌സ്യല്‍ അപ്രന്റീസ് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ, ജില്ലാ കാര്യാലയങ്ങളിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി. സി.എ/ഡിസിഎ യും ആണ് യോഗ്യത. പ്രായപരിധി 19 നും26 നുമിടയിൽ. പ്രതിമാസം 9,000 രൂപ സ്‌റ്റൈപ്പന്റായി നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ബോര്‍ഡിന്റെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലെ സാമൂറിന്‍സ് സ്‌ക്വയറിൽ മൂന്നാം നിലയിലുള്ള ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10.30 നകം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. ബോര്‍ഡില്‍ ‘കോമേഴ്‌സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 9447975717, 8137 036544, 9747894447.


ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം

ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യു.ഡി.ഐ.ഡി. കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കു ശുപാർശ ഉത്തരവു നൽകി. ഭിന്നശേഷിക്കാർക്കു സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി. പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഭിന്നശേഷി അവകാശ നിയമത്തിലെ 21 തരം ഭിന്നശേഷിക്കാരിൽ എല്ലാവർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തീരുമാനം. ഭിന്നശേഷിക്കാരും മറ്റുള്ള പൗര•ാരുമായോ ഭിന്നശേഷിക്കാർ തമ്മിലോ യാതൊരു വേർതിരിവും ഉണ്ടാകാൻ പാടില്ലെന്നും അവർക്ക് എല്ലാ രംഗത്തും തുല്യതയ്ക്ക് അവകാശമുണ്ടെന്നും 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 – 375 ബഹ്റിൻ ദിനാർ. പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തിൽ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവർക്ക് മതിയായ ചികിത്സയും പരിചരണവും നൽകുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക എയ്ഡ്‌സ് ദിനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.
വർണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓർമ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ സമഗ്രമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തിൽ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.
ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിർന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കിൽ ദേശീയതലത്തിൽ ഇത് 0.22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരത്ത് ഡബിൾ ഡെക്കർ ക്യാമ്പയിൻ, റോഡ് ഷോ, എക്‌സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.

ട്രാൻസിഷണൽ എൻജിനിയറിങ് എം.ടെക്

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ ഡിസംബർ ആറിനു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *