പച്ചക്കറി വിലക്കയറ്റം പിടിച്ചു കെട്ടാൻ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍, തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം കേരളം വിളിച്ചുചേര്‍ക്കുമെന്നും പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചിക്കുന്നതായും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. . വിപണിയില്‍ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ബാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *