ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ ഇന്ത്യന്‍ താരം പി വി സിന്ധു കിരീടം കൈവിട്ടു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്കോര്‍: 21-16, 21-12.
ഇന്നത്തെ കിരീടത്തോടെ സിന്ധുവിന് മേല്‍ സമ്പൂര്‍ണാധിപത്യം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുളള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മുന്‍പുള്ള രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ തോൽപ്പിച്ചിരുന്നു.

സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സിൽ രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ തോൽക്കുന്നത്.

2017ലെ ഫൈനലില്‍ തോറ്റ സിന്ധു 2018ൽ കിരീടം നേടി ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കീശയിലാക്കിയിരുന്നു.

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശേഷം മികച്ച ഫോമിലായിരുന്നു സിന്ധു. അതിന് ശേഷം നടന്ന ഫ്രഞ്ച് ഓപ്പണിലും ഇന്‍ഡോനേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യ ഓപ്പണിലും സെമിയിലെത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണിലെ റണ്ണേഴ്‌സ് അപ്പുമാണ് ലോക റാങ്കിംഗില്‍ ഏഴാം റാങ്കുകാരിയായ സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *