കുന്ദമംഗലം ദോസ്തി പ്രസ്സ് ഉടമയും പടനിലത്തെ പൗരപ്രമുഖനുമായ ടി.വി.അബ്ദുറഹിമാൻ ഹാജി യുടെ നിര്യാണത്തിൽ പടനിലത്തു സർവകക്ഷി അനുശോചനയോഗം ചേർന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വി കുമാരൻ സ്വാഗതവും ടി കെ ഹിതേഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ച യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ നൊച്ചിയിൽ, കെ ശ്രീധരൻ, ഷാനവാസ്‌ മാസ്റ്റർ, ജനാർദ്ദനൻ കളരിക്കണ്ടി, സലീം മടവൂർ, പ്രവീൺ പടനിലം, ജാബിർ പടനിലം, ഖാദർ മാസ്റ്റർ ആരാമ്പ്രം, കെ പി അഷ്‌റഫ്‌ മാസ്റ്റർ, യൂസുഫ് പടനിലം തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *