പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെ പരാതിയിൽ എടുത്ത കേസ് കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.

ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *