ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു.സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവര്‍ണര്‍. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കാലടിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ തന്നെയാണ്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വന്നതെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *