കരസേനാ മേധാവി ജനറല്‍ എംഎം നരവനെയെ മൂന്ന് സേനകളുടെയും ഏകോപന ചുമതലയുള്ള ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു.സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.നരവനെ ഇന്ന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍.
നേരത്തെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറല്‍ ബിപിന്‍ റാവത്ത് ആയിരുന്നു. അതിനുശേഷമാണ് സംയുക്ത സൈനിക മേധാവി പദവി വരുന്നത്.
ജനറല്‍ നരവനെ 1980 ലാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് കടന്ന് വന്നത്. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി 2019 ഡിസംബര്‍ 31ന് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തു. കരസേന മേധാവി പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്
2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായുള്ള കാലാവധി. . സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെടുന്ന സിഡിഎസ് പ്രവര്‍ത്തിക്കണം
