രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു.ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്.ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡല്‍ഹിയില്‍ 79 ഉം ഗുജറാത്തില്‍ 43 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.ഒമിക്രോണ്‍ വ്യാപനത്തിനിടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *