രാജ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡം ഭരണഘടനാമൂല്യം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ്. ഓരോ പൗരനും ചരിത്രബോധം പ്രധാനമാണ്, വ്യാജചരിത്രം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന കാലത്ത് പ്രത്യേകിച്ചും. ചരിത്രബോധം, വിമര്‍ശനബുദ്ധി, ശാസ്ത്രബോധം, യുക്തിചിന്ത ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ബഹു. സ്പീക്കര്‍ വിദ്യാര്‍ത്ഥികളോടായി ‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി ശ്രി. വി. ശിവന്‍കുട്ടി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം അര്‍പ്പിച്ചു.

കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ വച്ച് ഇന്ന് (2021 ഡിസംബര്‍ 29, ബുധനാഴ്ച) നടത്തിയ പരിപാടിയില്‍ ‍നിയമസഭാ സെക്രട്ടറി ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ ‘ഭരണഘടനയുടെ പ്രാധാന്യം’എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ‍കെ-ലാംപ്‌സ് (പാര്‍ലമെന്ററി സ്റ്റഡീസ്) എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീമതി മഞ്ജു വര്‍ഗ്ഗീസ് സ്വാഗതവും ഡയറക്ടര്‍ ‍ ശ്രീ. പി. ഹരി കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *