ന്യൂ ഇയർ ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്തുമസ് ന്യൂയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ ദേവദാസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ 1.100 കിലോ കഞ്ചാവുമായി കോട്ടൂളി പൊറ്റമ്മൽ സ്വദേശി അതുൽ ബാബു ( 25) വിനെതിരെ എൻ.ഡി. പി.എസ്സ് കേസെടുത്തു . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ സി.ഇ.ഒ മാരായ ദീൻദയാൽ, സന്ദീപ്, ഷിബു, വിപിൻ,ജിത്തു ,സൈമൺ ,ഡ്രൈവർ കരീം എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *